Days of Remembrance

Malayalam · Bahá'u'lláh

Kitab-i-'Ahd (Book of the Covenant) BH00003

Add range:
മാനവസന്തതികളേ! ഈശ്വര വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും അടിസ്ഥാന ലക്ഷ്യം മനുഷ്യവംശത്തിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ഐക്യം നിലനിര്‍ത്തുകയും മനുഷ്യരില്‍ സ്നേഹവും സൗഹൃദവും വളര്‍ത്തുകയുമാണ്. അതിനെ അപസ്വരത്തിനും കലഹത്തിനും വെറുപ്പിനും വൈരത്തിനുമുള്ള കാരണമാക്കരുത്. നേരായ വഴി ഇതാണ്. സ്ഥിതവും അചഞ്ചലവുമായ അടിസ്ഥാനവും ഇതത്രേ! ഈ അധിഷ്ഠാനത്തില്‍ ഉയര്‍ത്തപ്പെടുന്ന യാതൊന്നിന്‍റെയും ശക്തിയെ ഹനിക്കുവാന്‍ ലോകത്തിന്‍റെ ഗതിവിഗതികള്‍ക്കാവില്ല.

Ziyarat-Namih (Tablet of Visitation) BH02307

Add range:

*(ബഹാഉള്ളയുടേയും ബാബിന്‍റേയും ദേവാലയങ്ങളില്‍ വെച്ച് വായിക്കപ്പെടുന്നതാണ് ഈ കുറിപ്പ്. അവരുടെ പേര്‍ക്കുള്ള വാര്‍ഷികാഘോഷങ്ങളിലും സാധാരണ ഇതുവായിക്കപ്പെടുന്നു.)

മഹിമാവിന്‍റെ മൂര്‍ത്തരൂപമായ, അഭംഗുരതയുടെ സാമ്രാട്ടായ, ഭൂവിലും ദ്യോവിലുമുള്ള എല്ലാറ്റിനും നാഥനായ ദൈവത്തിന്‍റെ അപ്രതിമ രാമണീയകത്വത്തില്‍ നിന്നു വിളങ്ങിവന്ന മഹത്വവും, അവിടുത്തെ ബൃഹത്തമമായ സ്വത്വത്തില്‍ നിന്നും പുലര്‍ന്ന സ്തുതിയും, അങ്ങയിലത്രേ കുടികൊള്ളുന്നത്. ദൈവത്തിന്‍റെ അധീശത്വവും ആധിപത്യവും, അവിടുത്തെ മഹാത്മ്യവും പ്രഭുത്വവും, അങ്ങയിലൂടെയാണ് പ്രകാശിതമായിരിക്കുന്നതെന്നും, അവിടുത്തെ അനിവാര്യവിധിയുടെ വിണ്ണില്‍ ചിരപുരാതനമഹത്വത്തിന്‍റെ പുലര്‍താരങ്ങളാണ് പ്രകാശം ചിതറിയിരിക്കുന്നതെന്നും, സൃഷ്ടിചക്രവാളത്തില്‍ അദൃശ്യശക്തിയുടെ ഭംഗിയാണ് തെളിഞ്ഞു വന്നിരിക്കുന്നതെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങയുടെ ലേഖനിയുടെ കേവലമായ ഒരു ചലനംകൊണ്ട് “നീയുണ്ടാവട്ടെ” എന്ന വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നുവെന്നും, ദൈവത്തിന്‍റെ നിഗൂഢസന്ദേശം പ്രകാശിതമായിരിക്കുന്നുവെന്നും, സര്‍വ്വസൃഷ്ടിയും നടന്നിരിക്കുന്നുവെന്നും, സകലവെളിപാടുകളും പ്രേഷിതമായിരിക്കുന്നുവെന്നുംണ്‍കൂടി, സര്‍വ്വോപരി എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങയുടെ രാമണീയകത്തിലൂടെ സമാരാധ്യനായവന്‍റെ സൗന്ദര്യം അനാവൃതമായിരിക്കുന്നുവെന്നും, അങ്ങയുടെ മുഖത്തിലൂടെ അഭിലഷിതനായവന്‍റെ മുഖം പ്രകാശിതമായിരിക്കുന്നുവെന്നും, അങ്ങയുടെ ഒറ്റയൊരു വചനംകൊണ്ട് സൃഷ്ടിജാലത്തെയെല്ലാം, അവയില്‍ ഭക്തിപൂണ്ടവയെ മഹത്വത്തിന്‍റെ അധിതൃകയേറാനും, അവിശ്വാസം മുഴുത്തവയെ പാതാളഗര്‍ത്തത്തില്‍ പതിക്കാനും ഇടയാകത്തക്കവണ്ണം ദൈവം വിധം തിരിച്ചിരിക്കുന്നുവെന്നും, സര്‍വ്വോപരി, എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങയെ അറിയുന്നവന്‍ ദൈവത്തെ അറിയുന്നുവെന്നും, അങ്ങയുടെ സാന്നിദ്ധ്യം നേടിയവന്‍ ദൈവസാന്നിദ്ധ്യം നേടിയിരിക്കുന്നുവെന്നും എനിക്ക് സാക്ഷ്യപ്പെട്ടിരിക്കുന്നു. ആകയാല്‍, വലുതത്രെ അങ്ങയിലും അങ്ങയുടെ അടയാളങ്ങളിലും വിശ്വസിക്കുകയും അങ്ങയുടെ അധീശതക്കുമുമ്പില്‍ നമ്രശിരസ്സരാവുകയും അങ്ങയുമായുള്ള സമ്പര്‍ക്കത്താല്‍ സമ്മാനിതമാവുകയും അങ്ങയുടെ ഇച്ഛയുടെ സദാഹ്ലാദം ആര്‍ജ്ജിക്കുകയും, അങ്ങയെ വലയം ചെയ്യുകയും അങ്ങയുടെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും ചെയ്തവരുടെ അനുഗ്രഹീതത്വം. അങ്ങയെ അതിക്രമിക്കുകയും അങ്ങയുടെ അടയാളങ്ങളെ നിരസിക്കയും അങ്ങയുടെ അധീശത്വത്തെ നിഷേധിക്കയും, അങ്ങക്കെതിരെ തലയുയര്‍ത്തി അങ്ങയുടെ മുഖത്തിനു നേരെ അഹന്തകാണിക്കയും, അങ്ങയുടെ ന്യായപ്രമാണങ്ങളെ വിമര്‍ശിക്കയും, അങ്ങയുടെ നിയമത്തിലും ആധിപത്യത്തിലും നിന്നു പാലായനം ചെയ്കയും, വിശുദ്ധലിഖിതങ്ങളില്‍ അങ്ങയുടെ കല്‍പ്പനയുടെ കൈവിരലുകള്‍ കുറിച്ചുവെച്ച അവിശ്വാസികളുടെ കൂടെ എണ്ണപ്പെടുകയും ചെയ്ത എല്ലാവരേയും ദുഃഖം പിടികൂടുന്നു. എന്നില്‍ നിന്നും ഭൂവില്‍നിന്നും വിടര്‍ത്തിയെടുത്ത് അങ്ങയുടെ സാമീപ്യ സമ്പര്‍ക്കങ്ങളുടെ നീതിഗേഹങ്ങളില്‍ എന്നെ എത്തിക്കാന്‍ തക്കവണ്ണം, ദൈവമേ, എനിക്കു പ്രിയങ്കരനേ, അങ്ങയുടെ കാരുണ്യത്തിന്‍റെയും സ്നേഹപാരമ്യത്തിന്‍റെയും ഔദാര്യങ്ങളുടെ പുണ്യ നിശ്വാസങ്ങളെ പുറപ്പെടുവിക്കേണമേ! സ്വന്തം ലീലകളാടാന്‍ ശക്തനാണവിടുന്ന്. സത്യമായും സര്‍വ്വചരാചരങ്ങള്‍ക്കും മേലെയത്രെ അവിടുത്തെ നില്‍പ്പ്. ദൈവത്തെക്കുറിച്ചുള്ള സ്മരണയും അവിടുത്തെ സ്തുതിയും, ദൈവത്തിന്‍റെ മഹത്വവും ഐശ്വര്യവും അവിടുത്തെ സൗഭാഗ്യമായവനേ, അങ്ങയിലത്രേ കുടികൊള്ളുന്നത്. അങ്ങയെപ്പോലെ ആക്ഷിപ്തനായ മറ്റൊരാളുടെ മേലും ഒരിക്കലും സൃഷ്ടികര്‍ത്താവിന്‍റെ സവിശേഷ ദൃഷ്ടി പതിഞ്ഞിട്ടില്ലെന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു. കഷ്ടപ്പാടുകളുടെ ഒരു കടലിന്നടിയില്‍ ജീവിതം മുഴുവന്‍ മുങ്ങിനില്‍ക്കയായിരുന്നു അങ്ങ്. ഒരിക്കലങ്ങു ചങ്ങലകളുടെ പിടിയിലായിരുന്നു. മറ്റൊരിക്കല്‍ ശത്രുഖഡ്ഗങ്ങളുടെ ഭീഷണിയിലായിരുന്നു. എന്നാലും ഇതെല്ലാമുണ്ടായിട്ടും എല്ലാവരിലും വെച്ച് അങ്ങയ്ക്കാണ് സര്‍വ്വജ്ഞനും സര്‍വ്വവിജ്ഞനുമായവന്‍റെ വിധിപാലിക്കാനൊത്തത്. അങ്ങനുഭവിച്ച ദുരിതങ്ങള്‍ക്ക് ഒരു ഹോമദ്രവ്യമാവട്ടെ എന്‍റെ അന്തരംഗം. അങ്ങ് നേരിട്ട എതിര്‍പ്പുകള്‍ക്ക് ഒരു മോചനമൂല്യമാവട്ടെ എന്‍റെ ആത്മാവ്. അങ്ങ് വഴിക്കും, അങ്ങ് അക്രമങ്ങളനുഭവിച്ചതിന്‍റെ പ്രകാശത്തില്‍ മുഖം തിളങ്ങുന്നവര്‍ വഴിക്കും, ഞാനിതാ, ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു: സത്യണ്‍ത്തില്‍ സര്‍വ്വശക്തനാണ് അങ്ങുന്ന്. അങ്ങയോടുള്ള ഭക്തിയാല്‍ പറഞ്ഞതെല്ലാം അനുവര്‍ത്തിച്ചുപോന്ന എന്നെ അങ്ങയ്ക്കും അങ്ങയുടെ സൃഷ്ടികള്‍ക്കുമിടക്കുള്ള ആവരണങ്ങള്‍ മാറ്റാനും, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകള്‍ അനുഭവിക്കാനും ഇടയാക്കേണമേ! നിശ്ചയമായും അങ്ങത്രെ സര്‍വ്വശക്തനും, സകല പ്രകീര്‍ത്തിതനും സര്‍വ്വംസണ്‍ഹനും, കരുണാവാരിധിയും. പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ അത്യുജ്ജ്വല വിശേഷണങ്ങള്‍ നിലനില്‍ക്കുവോളം, അങ്ങയുടെ അതിമഹത്തായ സ്തുതികള്‍ ജീവിക്കുവോളം, ദിവ്യപാരിജാതത്തിന്‍റെ ഇലകളേയും, കൊമ്പുകളേയും, ചില്ലകളേയും തണ്ടുകളേയും അനുഗ്രഹിക്കേണമേ! ആക്രമിയുടെ വേണ്ടാതീനത്തില്‍ നിന്ന് അതിനേയും അവിടുത്തെ സേവകരേയും അങ്ങയുടെ സാമിപ്യമാര്‍ജ്ജിച്ച ആജ്ഞാനുവര്‍ത്തികളേയും രക്ഷിക്കേണമേ! സത്യമായും ദയാനിധിയാണവിടുന്ന് - അപാരമാണവിടുത്തെ കാരുണ്യം. സര്‍വ്വംസഹനായ നിസ്തുലോദാരനായ അങ്ങൊഴികെ ഒരു ദൈവമില്ല.

BH03262 BH03262

Add range:
എന്‍റെ ദൈവമേ, എന്‍റെ ദൈവമേ! സത്യമായും ഈ സസ്യം അതിന്‍റെ ഫലം നല്‍കുകയും അതിന്‍റെ കാണ്ഡത്തിേډല്‍ നിവര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. സത്യമായും അതു കൃഷിക്കാരെ വിസ്മയ സ്തബ്ദരാക്കുകയും, അസൂയാലുക്കളെ അസ്വസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. ദൈവമേ, അവിടുത്തെ ആനുകൂല്യങ്ങളുടെ മേഘങ്ങളില്‍ നിന്നുള്ള പ്രവാഹത്താല്‍ അതിനെ നനച്ചാലും. അവിടുത്തെ സ്ഥലത്തുള്ള പ്രബലമായ കുന്നുകളെപ്പോലെ മഹത്തായ വിളവു കുന്നുകൂടാന്‍ അതിനു കാരണമായാലും. അവിടുത്തെ ഏകത്വത്തിന്‍റെ സാമ്രാജ്യത്തില്‍നിന്നു തിളങ്ങുന്ന രശ്മിയാല്‍ ഹൃദയങ്ങളെ പ്രബുദ്ധമാക്കിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ ചിഹ്നങ്ങളെ നോക്കി നേത്രങ്ങളെ പ്രകാശമാനമാക്കിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ ഉദ്യാനങ്ങളില്‍ അവിടുത്തെ സ്ഥിരീകരണങ്ങളെ പാടുന്നപക്ഷികളുടെ സ്വരങ്ങള്‍ ശ്രവിച്ച് ശ്രോത്രങ്ങളെ സന്തോഷിപ്പിച്ചാലും. അങ്ങനെ ഈ ആത്മാവുകള്‍ അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശമാകുന്ന നീര്‍ക്കുഴികളില്‍ നീന്തുന്ന, ദാഹിക്കുന്ന മത്സ്യങ്ങളെപ്പോലെയും അവിടുത്തെ ഔദാര്യമാകുന്ന വനങ്ങളില്‍ ചുറ്റിത്തിരിയുന്ന, വെയിലുകൊണ്ടു കരുവാളിച്ച സിംഹങ്ങളെപ്പോലെയുമാണ്. സത്യമായും അങ്ങാണ് ഔദാര്യനിധിയും ദയാമയനും തേജസ്വിയും ദായകനും.

BH04569 BH04569

Add range:
അല്ലയോ അത്യുന്നതമായ തൂലികേ, ദൈവികവസന്തകാലം ആഗതമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, സര്‍വ്വദയാമയന്‍റെ ഉത്സവം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും പുനര്‍ജനിക്കപ്പെടുകയും, നവമാക്കുകയും ചെയ്യത്തക്കവിധം മുഴുവന്‍ സൃഷ്ടിജാലങ്ങള്‍ക്കും മുമ്പില്‍ ദൈവനാമത്തെ നീ സ്വയം ഉണര്‍ത്തുകയും അതിയായി സ്തുതിക്കുകയും അവന്‍റെ സ്തുതി ആഘോഷിക്കുകയും ചെയ്യുക, സംസാരിക്കുക, നിന്‍റെ സമാധാനത്തെ തടയാതിരിക്കുക. സ്വര്‍ഗ്ഗങ്ങളുടെ സൃഷ്ടാവായ നിന്‍റെ പ്രഭുവിന്‍റെ നാമമാകുന്ന ആഭരണത്താല്‍ ദൈവനാമത്തിന്‍റെ സാമ്രാജ്യം എത്ര വിഭൂഷിതമായിട്ടുണ്ടോ അത്രമാത്രം പരമാനന്ദദായകമായ നമ്മുടെ നാമത്തിന്‍റെ ചക്രവാളത്തിനു മുകളില്‍ സ്വര്‍ഗീയാനുഭൂതിയുടെ പകല്‍ നക്ഷത്രം തിളങ്ങുന്നു. ഭൂമിയിലെ രാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ ഉയരുക. ഈ മഹിതമനാമത്തിന്‍റെ ശക്തിയെ നീ സ്വയം ആയുധമാക്കുക. കാലവിളംബംവരുത്തുന്നവരുടെ ഇടയില്‍പ്പെടാതിരിക്കുക. “അല്ലയോ ഭൂമി, നിനക്കുള്ള അനുഗ്രഹം മഹത്തരമാണ്. എന്തുകൊണ്ടെന്നാല്‍, നിന്നെ നിന്‍റെ ദൈവത്തിന്‍റെ പാദപീഠമാക്കിയിരിക്കുന്നു. അവന്‍റെ ശക്തമായ സിംഹാസനത്തിന്‍റെ ഇരിപ്പിടമായി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു” എന്നിങ്ങനെ അദൃശ്യലോകം ഉറക്കെ വിളിച്ചുപറഞ്ഞ ദിനമാണിത്. തേജസ്സിന്‍റെ സാമ്രാജ്യം ഇങ്ങനെ ഉദ്ഘോഷണം ചെയ്തൂ “എന്‍റെ ജീവിതം നിനക്കുവേണ്ടി ഒരു ത്യാഗമായിരുന്നുവെങ്കില്‍, എന്തുകൊണ്ടെന്നാല്‍ ഗതകാലത്തേയോ ഭാവികാലത്തേയോ ആയ എല്ലാ വസ്തുക്കളോടും വാഗ്ദാനം ചെയ്തിട്ടുള്ള അവന്‍റെ നാമത്തിന്‍റെ ശക്തിയാല്‍ സര്‍വ്വദയാമയന്‍റെ പ്രിയങ്കരന്‍ അവന്‍റെ പരമാധികാരത്തെ നിന്‍റെ മേല്‍സ്ഥാപിച്ചിട്ടുണ്ട്”…… ഏറ്റവും പ്രിയങ്കരന്‍ ആഗതനായിരിക്കുന്നു. അവന്‍റെ വലതു കരത്തില്‍ അവന്‍റെ നാമത്തിന്‍റെ മുദ്രവെയ്ക്കപ്പെട്ട വീഞ്ഞുണ്ട്. “അല്ലയോ ദൈവത്തിന്‍റെ അടയാളങ്ങള്‍ വെളിപ്പെടുത്തിയവനേ! അങ്ങയ്ക്കു സ്തുതിയായിരിക്കട്ടെ” എന്ന് ഉച്ചത്തില്‍ ഘോഷിച്ചുണ്‍കൊണ്ട് തനിക്കു മതിയാവോളം പാനം ചെയ്യുകയും അവനു നേര്‍ക്കു തിരിയുകയും ചെയ്യുന്ന മനുഷ്യന്‍ സന്തോഷവാനാകുന്നു. സര്‍വ്വശക്തന്‍റെ നീതിയാണെ! നിഗൂഢമാക്കപ്പെട്ട എല്ലാ വസ്തുക്കളും സത്യത്തിന്‍റെ ശക്തിയിലൂടെ പ്രത്യക്ഷമാക്കപ്പെട്ടിട്ടുണ്ട്. അവന്‍റെ കൃപയുടെ സൂചനയെന്ന നിലയില്‍ ദൈവത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും താഴോട്ടേക്കയക്കപ്പെട്ടിട്ടുണ്ട്. അനശ്വരജീവിതജലം അതിന്‍റെ പൂര്‍ണ്ണതയില്‍ മനുഷ്യര്‍ക്കു നീട്ടപ്പെട്ടിട്ടുണ്ട്. ഓരോകോപ്പയും ഏറ്റവും പ്രിയങ്കരന്‍റെ കരങ്ങളാല്‍ വഹിക്കപ്പെട്ടിട്ടുണ്ട്. അടുത്തേക്കു ചെല്ലൂ, കാലവിളംബംവരുത്താതിരിക്കൂ, അതൊരു ചെറിയ നിമിഷത്തിനു വേണ്ടിയാണെങ്കില്‍ണ്‍പ്പോലും… ദിനങ്ങളില്‍ പൗരാണികനായവന്‍റെ നാവ് സംസാരിച്ച ദിനമായ, പരമമായ സംതൃപ്തിയുടെ ദിനത്തെ, ഓര്‍മ്മിക്കാന്‍ നീ ആഹ്വാനം ചെയ്യപ്പെട്ടതിനാലും, സര്‍വ്വദയാമയനായ അവന്‍റെ നാമത്തിന്‍റെ തേജസ്സിനെ മുഴുവന്‍ സൃഷ്ടിജാലങ്ങളുടെ മേലും അവന്‍ ചൊരിഞ്ഞ സ്ഥാനത്തേക്കു പോകുവാനായി തന്‍റെ വസതിയില്‍ നിന്ന് അവന്‍ പുറപ്പെട്ടതിനാലും അല്ലയോ ബഹായുടെ ജനങ്ങളേ, അധികരിച്ച സന്തോഷത്താല്‍ ആഹ്ലാദിക്കുക. ദൈവം നമുക്കുസാക്ഷി. ആ ദിനത്തിന്‍റെ നിഗൂഢരഹസ്യങ്ങള്‍ നാം വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ സര്‍വ്വവിവേകിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനും ആയ ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്നവരൊഴികെ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും വസിക്കുന്ന എല്ലാം മോഹാലസ്യപ്പെടുകയും മരിക്കുകയും ചെയ്യുമായിരുന്നു. അവന്‍റെ തൂലികയ്ക്ക് കൂടുതലായി ചലിക്കാന്‍ കഴിയാത്ത വിധമാണ് അവന്‍റെ നിസ്സംശയമായ തെളിവുകളുടെ വെളിപ്പെടുത്തലുകാരനുമേല്‍, ദൈവവചനങ്ങളുടെ ലഹരിപിടിച്ച ഫലം ഉളവാക്കിയത്. ഈ വചനങ്ങളാല്‍ അവന്‍റെ കുറിപ്പ് അവന്‍ അവസാനിപ്പിക്കുന്നു. “അത്യുന്നതനും അതിശക്തനും അതിശ്രേഷ്ഠനും സര്‍വ്വജ്ഞാനിയുമായ ഞാനല്ലാതെ മറ്റൊരു ദൈവമില്ല.”