Selections from the Writings of the Báb

Malayalam · Báb

BB00554 BB00554

Add range:
എന്‍റെ ദൈവമേ! എന്‍റെ പ്രഭോ! ഞാന്‍ അവിടുത്തെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ തിരുവെഴുത്തുകളില്‍ കുറിക്കപ്പെട്ടതിന്‍ വണ്ണം അങ്ങയുടെ അഭീഷ്ടത്തിന്‍റെ തെളിനീരുറവായ അഹസ്സില്‍ നിന്ന് അങ്ങയുടെ ഏകത്വത്തിന്‍റെ ശുക്രതാരം ഉദിച്ചുവന്ന് ഉലകമാകെ അതിന്‍റെ പ്രഭാപ്രസരം ചിന്നിയ ഈ പ്രഭാത വേളയില്‍ ഞാന്‍ എന്‍റെ മഞ്ചത്തില്‍ നിന്നുണര്‍ന്നിരിക്കുന്നു. എന്‍റെ ദൈവമേ! അങ്ങയുടെ അറിവിന്‍റെ പ്രഭാപൂരങ്ങളിലേക്കു ഞങ്ങളുണര്‍ന്നതില്‍ അവിടുത്തേക്കു സ്തുതി! അങ്ങല്ലാതെ ആരില്‍നിന്നും അകന്നു നില്‍ണ്‍ക്കാനും അങ്ങയില്‍ നിന്നന്യരായവരോടു ബന്ധം വിച്ഛേദിക്കാനും വേണ്ട ശക്തി, എന്‍റെ പ്രഭോ, ഞങ്ങളിലേക്കു പ്രേഷണം ചെയ്താലും! സര്‍വ്വോപരി, എനിക്കായും എന്‍റെ പ്രിയപ്പെട്ടവര്‍ക്കായും, ആണും പെണ്ണുമടങ്ങുന്ന എന്‍റെ ബന്ധപ്പെട്ടവര്‍ക്കായും, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډയെ ആലേഖനം ചെയ്താലും! മര്‍ത്ത്യ മാനസങ്ങളിലിരുന്നു നിമന്ത്രണം ചെയ്യുന്ന ദുഷ്ട നിമന്ത്രകന്‍റെ അഭിവ്യക്ത രൂപങ്ങളായി അങ്ങു പണിതു വിട്ടവരില്‍ നിന്ന്, അല്ലയോ സമസ്തസൃഷ്ടികള്‍ക്കും പ്രിയങ്കരനേ, സമസ്ത പ്രപഞ്ചത്തിന്‍റെയും ആശാകേന്ദ്രമേ, അങ്ങയുടെ കുറവുവരാത്ത സംരക്ഷണത്തിലൂടെ ഞങ്ങളെ അകറ്റി നിര്‍ത്തിയാലും! സ്വന്തം ലീലകളാടുന്നതില്‍ ബലിഷ്ഠനാണവിടുന്ന്: സത്യമായും സര്‍വ്വശക്തനും, വിപദ്രക്ഷകനും സ്വയംവൃത്തിയുണ്‍മാണങ്ങ്. വിഭൂവായ അല്ലയോ ദൈവമേ! അവിടുത്തെ എല്ലാ ബിരുദങ്ങളും ആര്‍ക്കായി അങ്ങു നല്‍കിയോ, ആര്‍ വഴിയായി അങ്ങ് ഐശ്വര്യവും ആസുരവും ആയവരെ വിധം തിരിച്ച് അങ്ങു പ്രിയപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതനുവര്‍ത്തിക്കാന്‍ ഞങ്ങളെ ദയാപരതയോടെ തുണച്ചുവോ, അവനെ അങ്ങനുഗ്രഹിക്കേണമേ! സര്‍വ്വോപരി, ആരെല്ലാം അവിടുത്തെ വചനങ്ങളും ലിഖിതങ്ങളും ആകുന്നുവോ, ആരെല്ലാം നേരത്തേ അങ്ങേയ്ക്കഭിമുഖമായി നില്‍ക്കുന്നുവോ, ആരെല്ലാം അങ്ങയുടെ വിളികേട്ട് ഇപ്പോള്‍ അങ്ങയ്ക്കു നേരെ മുഖം പിടിച്ചിരിക്കുന്നവോ, അവരെയെല്ലാം അനുഗ്രഹിക്കേണമേ! സത്യമായും അങ്ങാണ് ഏവര്‍ക്കും വിഭുവും നൃപനും സര്‍വ്വശക്തനും.

BB00583 BB00583

Add range:
പ്രഭോ, എന്‍റെ ദൈവമേ, അങ്ങു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ ധര്‍മ്മത്തെ തുണക്കുന്നവര്‍ക്കും എനിക്കുംവേണ്ടി ഞാന്‍ മാപ്പ് യാചിക്കുന്നു. സത്യമായും അങ്ങാണ് പരമാധികാരിയായ പ്രഭുവും പൊറുക്കുന്നവനും അത്യുദാരനും. എന്‍റെ ദൈവമേ! അറിവില്‍ നിന്ന് അകറ്റപ്പെട്ട അവിടുത്തെ സേവകരെ അവിടുത്തെ ധര്‍മ്മത്തില്‍ പ്രവേശിക്കുന്നതിനു പ്രാപ്തരാക്കിയാലും. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ അവര്‍ അങ്ങയെപ്പറ്റി അറിഞ്ഞുകഴിഞ്ഞാല്‍ ന്യായദിനത്തിന്‍റെ സത്യത്തിന് അവര്‍ സാക്ഷ്യം വഹിക്കും. അവിടുത്തെ അനുഗ്രഹത്തിന്‍റെ വെളിപാടുകളെചൊല്ലി കലഹിക്കുകയില്ല. അവരുടെ മേല്‍ അവിടുത്തെ അനുഗ്രഹത്തിന്‍റെ അടയാളങ്ങള്‍ അയച്ചാലും. അവിടുത്തെ സേവകര്‍ക്കിടയില്‍ ദൈവഭക്തിയുള്ളവര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതിന്‍റെ ഒരു നല്ല പങ്ക് അവര്‍ എവിടെ വസിച്ചിരുന്നാലും അവര്‍ക്കായി നല്‍കിയാലും. സത്യത്തില്‍ അങ്ങാണ് പരമനായ ഭരണാധികാരിയും സര്‍വ്വാനുഗ്രഹദായകനും അത്യുദാരനും. എന്‍റെ ദൈവമേ! അവിടുത്തെ ഔദാര്യവും അനുഗ്രഹവും, അങ്ങയുടെ ധര്‍മ്മം ആശ്ലേഷിച്ച അന്തേവാസികളുടെ ഭവനങ്ങളുടെമേല്‍ അവിടുത്തെ കാരുണ്യത്തിന്‍റെ അടയാളമായും അങ്ങയുടെ സന്നിധിയില്‍ നിന്നുള്ള സ്നേഹമയമായ ദയാവായ്പിന്‍റെ അടയാളമായും വര്‍ഷിച്ചാലും. സത്യമായും മാപ്പുനല്‍കുന്നതില്‍ അങ്ങ് നിരതിശയനാണ്. ആരില്‍ നിന്നെങ്കിലും അവിടുത്തെ അനുഗ്രഹം തടഞ്ഞുവെയ്ക്കപ്പെട്ടാല്‍ അങ്ങയുടെ ദിനത്തില്‍ ധര്‍മ്മത്തിന്‍റെ അനുയായികള്‍ക്കിടയില്‍ എങ്ങനെയാണ് അവര്‍ എണ്ണപ്പെടുക? എന്‍റെ സ്നേഹം ആരാണോ അവരുടെ ഹൃദയത്തില്‍ ലാളിക്കുന്നത്, ആരിലേക്കാണോ ആ സ്നേഹം അങ്ങ് തുള്ളിയായി ചുരത്തിയത്, എന്‍റെ ദൈവമേ, എന്നേയും അവരേയും, നിര്‍ദ്ദിഷ്ട ദിനത്തില്‍ അവിടുത്തെ അടയാളങ്ങളില്‍ വിശ്വസിക്കുന്നവരേയും അനുഗ്രഹിച്ചാലും. നിശ്ചയമായും അങ്ങാണ് നീതിനിഷ്ടയുടെ പ്രഭുവും അത്യുന്നതനും.

BB00617 BB00617

Add range:
എന്‍റെ ദൈവമേ! എന്‍റെ പ്രഭോ! എന്‍റെ ഗുരോ! അവിടുത്തെ സ്നേഹം ഒഴികെ മറ്റു ആനന്ദം അന്വേഷിച്ചതിന്, അല്ലെങ്കില്‍ അങ്ങയുടെ സാമിപ്യം വിട്ട് മറ്റു സൗഖ്യം അന്വേഷിച്ചതിന്, അല്ലെങ്കില്‍ അങ്ങയുടെ സډനസ്സ് വെടിഞ്ഞ് മറ്റു ഇഷ്ടം തെരഞ്ഞതിന്, അല്ലെങ്കില്‍ അവിടുന്നുമായുള്ള സമ്പര്‍ക്കത്തേക്കാള്‍ മറ്റു അസ്തിത്വം തെരഞ്ഞതിന്, ഞാന്‍ നിന്നോടു മാപ്പിരക്കുന്നു.

BB00623 BB00623

Add range:
ദൈവമൊഴികെയുണ്ടോ വൈഷമ്യങ്ങളെ വഴിമാറ്റുന്ന വല്ല ശക്തിയും? പറയൂ; ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ! അവന്‍ ദൈവമാണ്; സര്‍വ്വരും അവന്‍റെ സേവകരത്രെ. അവിടുന്ന് കല്‍പ്പിക്കുന്നതിനെ അഖിലവും അനുസരിക്കുന്നു.

BB00630 BB00630

Add range:
പ്രഭോ! എല്ലാ തീവ്ര വേദനകളേയും നീക്കം ചെയ്യുന്നതും, എല്ലാ ദുഃഖങ്ങളേയും അകറ്റുന്നതും അവിടുന്നാണ്. എല്ലാ സങ്കടങ്ങളും നിഷ്ക്കാസനം ചെയ്യുന്നതും, എല്ലാ അടിമകളെയും മോചിപ്പിക്കുന്നതും, എല്ലാ ആത്മാവുകളേയും രക്ഷിക്കുന്നതും അവിടുന്നാണ്. പ്രഭോ! അവിടുത്തെ കാരുണ്യത്തിലൂടെ മോചനം നല്കിയാലും. മോക്ഷം നേടിയിട്ടുള്ള അവിടുത്തെ സേവകരുടെ ഇടയില്‍ എന്നെ കണക്കാക്കിയാലും.